കാണാതായ യുവാവ് ഭാരതപ്പുഴയിൽ മരിച്ച നിലയിൽ

പാലക്കാട്:  പത്തിരിപ്പാലയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. 
പത്തിരിപ്പാല പടിഞ്ഞാറക്കര സ്വദേശി അതീബ് കെ അമീറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കാണാതായ യുവാവിനായി ബന്ധുക്കളും പ്രദേശവാസികളും തിരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് രാവിലെ അതിർക്കാട് റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് യുവാവിന്റെ ബൈക്ക് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭാരതപ്പുഴിൽ അതിർകാട് ഭാഗത്ത് വെച്ച് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Previous Post Next Post

نموذج الاتصال