തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിൽ ഇടതുകോട്ടകൾ നിലംപരിശായപ്പോൾ മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 19 മണ്ഡലങ്ങളിൽ മാത്രമേ എൽഡിഎഫിന് മേൽക്കൈ നേടാനായിട്ടുള്ളൂ. അതേ സമയം കേരളത്തിൽ ആദ്യമായി ലോക്സഭാ സീറ്റ് പിടിച്ചെടുത്ത ബിജെപി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്.
ലോക്‌സഭയിലെ വോട്ടുനില അനുസരിച്ച് 110 നിയമസഭ മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിലെത്തിയത്
തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, ചവറ, പുനലൂര്‍, ചടയമംഗലം, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍, ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, പത്തനാപുരം, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, പിറവം, പാല, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട, കളമശേരി, പറവൂര്‍, വൈപ്പിന്‍, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി ആലുവ,കുന്നത്തുനാട്, ഗുരുവായൂര്‍, ചിറ്റൂര്‍, നെന്മാറ, വടക്കാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, പാലക്കാട്, തിരൂരങ്ങാടി, താനൂര്‍,തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് , ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, തിരുവമ്പാടി,ഏറനാട, നിലമ്പൂര്‍,വണ്ടൂര്‍, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര,തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട, കണ്ണൂര്‍,പേരാവൂര്‍, മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, തൃക്കരിപ്പൂര്‍, മങ്കട.
19 നിയമസഭ മണ്ഡലങ്ങളിലാണ് എൽഡിഎഫിന് മുന്നിലെത്താനായത്
വര്‍ക്കല, മാവേലിക്കര, കുന്നത്തൂര്‍, കൊട്ടാരക്കര, വൈക്കം, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, തരൂര്‍, ആലത്തൂര്‍, കുന്നംകുളം, ഷൊര്‍ണൂര്‍, മലമ്പുഴ, തലശേരി, ധര്‍മടം, മട്ടന്നൂര്‍, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്ല്യാശേരി, ചേലക്കര
11 നിയമസഭ മണ്ഡലങ്ങളിൽ എൻഡിഎ മുന്നിലെത്തി
കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, ആറ്റിങ്ങൽ, കാട്ടാക്കട, മണലൂർ, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, പുതുക്കാട്, ഇരിഞ്ഞാലക്കുട
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് എൽഡിഎഫും യുഡിഎഫ് 41 സീറ്റുമാണ് നേടിയിരുന്നത്. എൻഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമായിരുന്നു 2021-ൽ എൽഡിഎഫ് വലിയ തിരിച്ചുവരവ് നടത്തിയിരുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോൾ 123 സീറ്റുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളിൽ അന്ന് എൽഡിഎഫ് ലീഡ് നേടിയപ്പോൾ തിരുവനന്തപുരം മണ്ഡലത്തിലുൾപ്പെട്ട നേമത്ത് എൻഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം.
മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷംനേടി. മുഖ്യമന്ത്രി പിണറായി വിജയൻ അരലക്ഷം വോട്ടിന് വിജയിച്ച ധർമടത്ത് ഇത്തവണ എൽഡിഎഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.