നാളെ (07 - 06 - 2024) മണ്ണാർക്കാട് റിലീസ് ഉള്ള പുതിയ ചിത്രങ്ങൾ

പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്: മൂന്ന് ചിത്രങ്ങളാണ് മണ്ണാർക്കാട് പുതിയ റിലീസുകൾ അവ ഏതൊക്കെയാണെന്നും, റിലീസാവുന്ന തീയ്യേറ്ററുകളും പരിശോധിക്കാം

1. ജമാലിന്റെ പുഞ്ചിരി 
ശിവശക്തി സിനിമാസിൽ
രാവിലെ 11AM ന് ഒരു ഷോ മാത്രം 

ഇന്ദ്രൻസ് സവിശേഷതകളേറെയുള്ള ജമാൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യൽ ക്രൈം ത്രില്ലറാണ് 'ജമാലിൻ്റെ പുഞ്ചിരി'. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ അനീതിക്കും നീതി നിഷേധത്തിനുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാൽ ഇന്ദ്രൻസ് എന്ന അതുല്യ നടൻ്റെ മറ്റൊരു വിസ്മയ പ്രകടനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

ഇന്ദ്രൻസിനൊപ്പം പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യൂ, അശോകൻ, സോനാ നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.


ശിവശക്തി സിനിമാസിൽ കളിക്കുന്ന ചിത്രങ്ങളും, ഷോ ടൈമും


2. ഗോളം
മിലൻ സിനിമാസിൽ
ഷോ ടൈം 6.30PM, 9.30PM

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രം 'ഗോളം' നാളെ തിയേറ്ററുകളിൽ എത്തും. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ്. സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്



3. അഭിരാമി 
മിലൻ സിനിമാസിൽ
ഷോ ടൈം 11.15AM, 2.30PM

ഗായത്രി സുരേഷ് പ്രധാനവേഷത്തിൽ എത്തുന്ന 'അഭിരാമി' നാളെ തീയ്യേറ്ററുകളിൽ എത്തും. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പെൺകുട്ടിയുടെ ജീവിതകഥയാണ് സിനിമ സംസാരിക്കുന്നത്.  ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ഗായത്രി സുരേഷ് എത്തുന്നത്.

ഹരികൃഷ്ണൻ, റോഷൻ ബഷീർ, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീൻ ഇല്ലത്ത്, അഷറഫ് കളപ്പറമ്പിൽ, സഞ്ജു ഫിലിപ്പ്, സാൽമൺ പുന്നക്കൽ, കെ.കെ. മൊയ്തീൻ കോയ, കബീർ അവറാൻ, സാഹിത്യ പി. രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


മിലൻ സിനിമാസിൽ കളിക്കുന്ന ചിത്രങ്ങളും, ഷോ ടൈമും

ഓക്കാസിൽ ടർബോ നാല് കളികൾ

Previous Post Next Post

نموذج الاتصال