മണ്ണാർക്കാട്: എംഇഎസ് കല്ലടി കോളേജിന് സമീപം താമസിക്കുന്ന ഡോക്ടർ കുഞ്ഞാലൻ (84) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രി, കല്ലടിക്കോട്, തച്ചമ്പാറ, അമ്പലപ്പാറ എന്നിവിടങ്ങളിൽ ഗൈനക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എംഇഎസ് അംഗം,
മണ്ണാർക്കാട് എംഇഎസ് ഹയർസെക്കൻഡറി സ്ക്കൂൾ വൈസ് പ്രസിഡന്റ്. മണ്ണാർക്കാട് പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ, എം.ഇ.ടി അംഗം എന്നീ പദവികളിൽ ഇരിക്കെയാണ് അന്ത്യം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് സ്ഥാപക പ്രസിഡന്റായിരുന്നു. കെഎൻഎം മർക്കസുദ്ദഅവ മുൻ മണ്ണാർക്കാട് മണ്ഡലം പ്രസിഡൻ്റും, ജില്ലാ ഭാരവാഹിയുമായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 3.30ന് മണ്ണാർക്കാട് വലിയ ജുമാമസ്ജിദിൽ
ഭാര്യ: വി.കെ. റംല (പരേതനായ കല്ലടി ഹംസഹാജിയുടെ മകൾ)
മക്കൾ: തസ്നീം താജ്, ജാസ്മിൻ (മിനു)
മരുമക്കൾ: താജുദ്ദീൻ അറയ്ക്കൽ (കൊച്ചി), ബിജു മുഹമ്മദ് (ഐക്കര, കൊരട്ടി)