നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; കെ മുരളീധരനായി പാലക്കാടും ഫ്ലക്സ്

പാലക്കാട്: കെ മുരളീധരനായി പാലക്കാടും ഫ്ലക്സ്.കോൺഗ്രസ് പാർട്ടിയെ നയിക്കാൻ മുരളീധരൻ വരണമെന്ന് ഫ്ലക്സിലെ വാക്കുകൾ. നയിക്കാൻ നിങ്ങളില്ലെങ്കിൽ പ്രവർത്തിക്കാൻ ഞങ്ങളുമില്ലെന്നാണ് ഫ്ലക്സിലെ ഉള്ളടക്കം. വിക്ടോറിയ കോളേജിനും കലക്ട്രേറ്റിനും സമീപമാണ് ഫ്ലക്സ് സ്ഥാപിച്ചത്.പാലക്കാട് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സുകൾ.

മുരളീധരനെ കണ്ട ശേഷമുള്ള  പത്ര മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കെ മുരളീധരൻ പാലക്കാട് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വി. കെ. ശ്രീകണ്ഠനും പറഞ്ഞിരുന്നു.  കരുത്തനും ഊര്‍ജസ്വലനുമായ സ്ഥാനാര്‍ഥിയാണ് കെ മുരളീധരനെന്ന് ശ്രീകണ്ഠൻ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്നാണ് വി കെ ശ്രീകണ്ഠൻ പറഞ്ഞത്.  മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ശ്രീകണ്ഠന്റെ പ്രതികരണം.

അതേസമയം കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ ഉയർന്നു. നയിക്കാൻ നായകൻ വരട്ടെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റർ പറയുന്നു. കെപിസിസി-ഡിസിസി ഓഫീസുകൾക്ക് സമീപമാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

നേരത്തെ കൊല്ലത്തും കോഴിക്കോടും മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയർന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയില്‍ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Previous Post Next Post

نموذج الاتصال