മണ്ണാർക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാത ആര്യമ്പാവിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വെള്ളക്കെട്ടു മൂലം അതിനടിയിൽ പതിയിരിക്കുന്ന വലിയ അപകടം വാഹനയാത്രികർ ശ്രദ്ധിക്കാതെ പോകരുതെന്ന് നന്മ ആംബുലൻസ് ഗ്രൂപ്പിൽ വന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ട ഉടനെ മണ്ണാർക്കാട് എസ്.ഐ. അതിൽ ഇടപെടുകയായിരുന്നു.
മണ്ണാർക്കാട് ഓൺലൈൻ ന്യൂസ് ഈ വാർത്ത നൽകിയിരുന്നു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ സൈഡിൽ പതി പോലൊന്ന് രൂപപ്പെട്ടിട്ടുണ്ടെന്നും ബൈക്ക് അതിൽ വീഴാനും, മറ്റു വാഹനങ്ങൾ അതിലൂടെ പോയാൽ നിയന്ത്രണം നഷ്ടമാകാനും സാധ്യതയുണ്ടെന്നുമാണ് ഷിഹാസ് പങ്കുവെച്ച സന്ദേശം. മണ്ണാർക്കാട് എസ് ഐ സുരേഷ് പ്രശ്നത്തിൽ ഇടപെടുകയും, ആ ഭാഗത്തെ റോഡ് പണി ചെയ്തവരോട് അത് ഉടനടി ശരിയാക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇന്ന് രാവിലെ തന്നെ അത് ശരിയാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു