വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം

പാലക്കാട്: കണ്ണാടി കാഴ്ചപ്പറമ്പിൽ സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥികളെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം.  അജ്ഞാത സംഘം വന്ന കാർ പോലീസ്  തിരിച്ചറിഞ്ഞു. മേഖലയിലെ ഇരുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയാണു കാർ തിരിച്ചറിഞ്ഞത്. കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കോയമ്പത്തൂർ ഭാഗത്തു നിന്നെത്തിയ കാർ ആദ്യം തൃശൂർ ഭാഗത്തേക്കു പോവുകയും പിന്നീട് കാഴ്ചപ്പറമ്പ് ജംക്‌ഷൻ പിന്നിട്ട ശേഷം തിരിഞ്ഞു കോയമ്പത്തൂർ ഭാഗത്തേക്കു തന്നെ മടങ്ങുകയും ചെയ്തെന്നാണു  പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

സ്കൂൾ അധികൃതർ ഇടപെട്ടതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെ.എസ്.സന്ദീപ്, എസ്ഐ സി.എസ്.സൂരജ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. കുട്ടികളിൽ നിന്നു കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ തമിഴിൽ സംസാരിച്ചെന്നു വ്യക്തമായിട്ടുണ്ട്. വാളയാർ–കോയമ്പത്തൂർ ദേശീയപാതയിലെയും ടോൾ പ്ലാസയിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നുണ്ട്.
Previous Post Next Post

نموذج الاتصال