വ്യാജ രേഖ ചമച്ചെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ വ്യാജരേഖ ചമച്ച് സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു.
മുൻ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമ്മുസല്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുൻ സെക്രട്ടറിയായ കെ.രാധാകൃഷ്ണൻ, നിലവിലെ സെക്രട്ടറി അജിതകുമാരി, മുൻ താത്ക്കാലിക ജീവനക്കാരി ദിയ, കരാറില്‍ സാക്ഷികളായി ഒപ്പിട്ട സ്വപ്ന, വിപിൻ എന്നിവർക്കെതിരെയാണ് കേസ്.

2021 മെയ് മുതല്‍ 2022 മാർച്ച്‌ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ മിനിട്ട്സും കരാറുകളും വ്യാജമായി ഉണ്ടാക്കുകയും ഇതുവഴി ഒന്നര ലക്ഷത്തോളം രൂപ പഞ്ചായത്തിന് നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു.ഉമ്മുസല്‍മ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡൻ്റായിരുന്ന കാലത്താണ് വ്യാജ രേഖകള്‍ നിർമിച്ച്‌ പല പദ്ധതികളുടെയും പേരിൽ തിരിമറി നടന്നതെന്നാണ് പരാതി

1 Comments

Previous Post Next Post

نموذج الاتصال