മണ്ണാർക്കാട്: നെച്ചുള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ ഇന്ന് നാം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് പ്രധാനാധ്യാപകൻ സന്തോഷ് കുമാർ ബോധവൽക്കരണം നടത്തി. പരിസ്ഥിതി ദിന സന്ദേശമായി പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ബോധ്യപ്പെടുത്തി. ഹരിതകർമ സേനാംഗങ്ങളെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. വിദ്യാലയത്തിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളും, ഹരിതകർമ്മ സേനയേയും കുട്ടികൾക്ക് പരിചയപ്പെടുത്തി

ജൈവ, അജൈവമാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ വ്യത്യസ്ത ചവറ്റു കുട്ടകൾ ഓരോ ക്ലാസിലും സ്ഥാപിച്ചു. ഓരോ വീട്ടിലെയും അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ വനനശീകരണത്തിന്റെ ദോഷങ്ങൾ ബോധ്യപ്പെടുത്തുന്ന ഫ്ലാഷ് മോബ് നടത്തി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയ ഉദ്യാനം നവീകരിച്ചു. അടുക്കളത്തോട്ടം വിപുലീകരിച്ചു.
________________________________________________
പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു
മണ്ണാർക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മണ്ണാർക്കാട് യൂണിറ്റും പെൻഷനേഴ്സ് ലൈബ്രറിയും സംയുക്തമായി പോത്തോഴിക്കാവ് അംഗനവാടിയിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം വാർഡ് കൗൺസിലർ സിന്ധു ടീച്ചർ അംഗനവാടി കോമ്പൗണ്ടിൽ വിയറ്റ്നാം പ്ലാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് കെ.എസ്. എസ്.പി.യു. യൂണിറ്റ് പ്രസിഡൻ്റ് സി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 50 പാഷൻ ഫ്രൂട്ട്തൈ കളുടെ വിതരണോദ്ഘാടനം കെ.എസ്. എസ്.പി.യു ജില്ലാ കമ്മിറ്റി മെമ്പർ മോഹൻദാസ്.കെ നിർവഹിച്ചു. പ്രമുഖ ശാസ്ത്രാധ്യാപകൻ സുരേന്ദ്രൻ.സി.ടി. പരിസ്ഥിതി സന്ദേശം നൽകി ക്ലാസ്സെടുത്തു. യൂണിറ്റ് സെക്രട്ടറി എം.ചന്ദ്രദാസൻ, ബ്ലോക്ക് ജോ.സെക്രട്ടറി ഹസ്സൻ മുഹമ്മദ്, അംഗനവാടി വർക്കർ ഷീല, യൂണിറ്റ് ട്രഷറർ സദാനന്ദൻ, പി. നാരായണൻകുട്ടി, പി.എം.ബഷീർ എന്നിവർ പ്രസംഗിച്ചു. അംഗനവാടികോമ്പൗണ്ട് ശുചീകരണവും നടത്തി.