മണ്ണാർക്കാട് നാളെ റിലീസ് ആവുന്ന പുതിയ ചിത്രങ്ങൾ (21 - 06 - 2024)
byഅഡ്മിൻ-
0
മണ്ണാർക്കാട് നാളെ (21 - 06 - 2024) റിലീസ് ആവുന്ന പുതിയ ചിത്രങ്ങൾ
നടന്ന സംഭവം
ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന നടന്ന സംഭവത്തിന്‍റെ പ്രമേയം എറണാകുളത്തെ വില്ലാ കമ്യൂണിറ്റിയില്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യൂവിലാണ് ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ രാജേഷ് ഗോപിനാഥന്‍ താമസിച്ചിരുന്ന വില്ലാ കമ്മ്യൂണിറ്റിയില്‍ സംഭവിച്ച കാര്യങ്ങളുടെ ചുവട് പിടിച്ചാണ് ചിത്രത്തിന്‍റെ പ്രമേയം ചിട്ടപ്പെടുത്തിയത്.
ചിത്രത്തിന്‍റെ ട്രെയിലറും ടീസറും സിനിമ ഫൺ ഫാമിലി ഡ്രമായായിരിക്കുമെന്ന സുചനയാണ് നല്‍കുന്നത്. അനൂപ് കണ്ണന്‍ സ്റ്റോറീസിന്‍റെ ബാനറില്‍ അനൂപ് കണ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും. ബിജു മേനോനും സുരാജും മാത്രമല്ല, ജോണി ആന്റണി, സുധി കോപ്പ, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
അജിത്തിന്റേയും ഭാര്യ ധന്യയുടേയും അയൽക്കാരായി ഉണ്ണിയേട്ടനും കുടുംബവും എത്തുന്നതോടെ അവർ താമസിക്കുന്ന വില്ലാ കമ്യൂണിറ്റിയിൽ ഉണ്ടാകുന്ന തമാശകളും പ്രതിസന്ധികളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എല്ലാവരുമായും പെട്ടന്നിണങ്ങുന്ന ഉണ്ണിയും തലയിൽ വരെ മസിലുള്ള അജിത്തേട്ടനും ഒരു വിഷയത്തില്‍ നേര്‍ക്കുനേര്‍ വരുന്നു. അജിത്തായി സുരാജും ഉണ്ണിയായി ബിജു മേനോനും അഭിനയിക്കുന്നു. മറഡോണ എന്ന ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നടന്ന സംഭവം'.
നടന്ന സംഭവം ശിവശക്തി സിനിമാസിലും, കല്ലടിക്കോട് ബാല സിനിമാസിലും നാളെ മുതൽ 4 ഷോസ്
ഷോ ടൈം
ശിവശക്തി സിനിമാസ്: 11AM, 2.30PM, 6.30PM, 9.30PM
കല്ലടിക്കോട് ബാല സിനിമാസ്:
11.30AM, 5PM, 7.15PM, 9.30PM
ഉള്ളൊഴുക്ക്
പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ''ഉള്ളൊഴുക്ക്' നിഗൂഡതകൾ നിറഞ്ഞ ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലർ നല്‍കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരെയും ട്രെയിലറിൽ കാണാനാകും.
റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ നേരത്തെ പുറത്തുവന്ന പോസ്റ്ററിനും പ്രൊമോ വീഡിയോയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.