ട്രെയിനിൽ ടിക്കറ്റ് പരിശോധിച്ച് പിഴ ഈടാക്കി വ്യാജ ടിടിഇ; ആർപിഎഫ് പിടികൂടി

പാലക്കാട്; ടിക്കറ്റ് പരിശോധകനെന്ന (ടിടിഇ) വ്യാജേന ട്രെയിനിൽ പരിശോധന നടത്തിയ പാലക്കാട് സ്വദേശിയെ ആർപിഎഫ് പിടികൂടി. താംബരം–നാഗർകോവിൽ അന്ത്യോദയ എക്സ്പ്രസിലെ ജനറൽ കോച്ചിൽ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്ത തച്ചനാട്ടുകര സ്വദേശി മണികണ്ഠനെയാണ് (30)   അറസ്റ്റ് ചെയ്തത്. താംബരം നാഗർകോവില്‍ അന്ത്യോദയ എക്സ്‌പ്രസിലായിരുന്നു സംഭവം. ഡിണ്ടിഗല്‍ സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോള്‍ രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫ് സംഘം മണികണ്ഠനെ പിടികൂടുകയായിരുന്നു.
ടിടിഇയുടെ വേഷം ധരിച്ചും വ്യാജ തിരിച്ചറിയല്‍ കാർഡ് ധരിച്ചുമാണ് ഇയാള്‍ ട്രെയിനില്‍ കയറിയിരുന്നത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാരുടെ ടിക്കറ്റുകള്‍ പരിശോധിച്ചാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ഇതേ ട്രെയിനിലുണ്ടായിരുന്ന മധുര ഡിവിഷനിലെ സീനിയർ ടിടിഇക്ക് സംശയം തോന്നിയതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ആർപിഎഫ് റെയില്‍വേ പൊലീസിനു കൈമാറി.
Previous Post Next Post

نموذج الاتصال