കോപ്പയിലും ഉയർന്നു പൊങ്ങി അട്ടപ്പാടിയുടെ ഫുട്ബോൾ ആവേശം

ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യവും വശ്യതയും കരുത്തും ഇഴചേർന്ന കോപ്പ അമേരിക്കക്ക് തുടക്കമാവുമ്പോൾ  ബ്രസീൽ, അർജന്റീന ഫുട്ബോൾ ആരാധകർക്ക് അടങ്ങിയിരിക്കാനാവുന്നതങ്ങനെ, ശരീരം കൊണ്ടല്ലെങ്കിലും മനസ് കൊണ്ട് അവരെല്ലാം അമേരിക്കയിലാവും. അറ്റ്‌ലാന്റാ യുണൈറ്റഡിന്റെ മെഴ്‌സിഡിസ് ബെൻസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന മത്സരത്തിൽ അർജന്റീനയും കാനഡയും ഏറ്റുമുട്ടിയപ്പോൾ അർജന്റീനക്കും ബ്രസീലിനും ആശംസകൾ അറിയിച്ച് ഗ്യാലറിയിൽ നിന്ന് അട്ടപ്പാടിക്കാരൻ മലയാളത്തിൽ എഴുതിയ ബോർഡ് ഉയർത്തിയപ്പോൾ കൈയ്യടിച്ചത് ഒരു നാട് ഒന്നാകെയാണ്. അങ്ങ് അമേരിക്കയിലും ഉണ്ടടാ ഞങ്ങൾക്ക് പിടി എന്നാണ് അട്ടപ്പാടിക്കാർ ഇത് കണ്ട് അഭിമാനത്തോടെ പറയുന്നത്.  അട്ടപ്പാടിക്കുവേണ്ടി ജെല്ലിപ്പാറ സ്വദേശി ടോണി സണ്ണിയാണ് ബോർഡ് ഉയർത്തിയത്
Previous Post Next Post

نموذج الاتصال