മണ്ണാർക്കാട്: തെങ്കരയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന അരപ്പവൻ തൂക്കംവരുന്ന കമ്മൽ നഷ്ടപ്പെട്ടു. ആനമൂളി ചിറപ്പാടത്ത് വില്ലൻവീട്ടിൽ മൊയ്തീന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്.
മൊയ്തീൻ വിദേശത്താണ്. സമീപത്തുള്ള ബന്ധുവീട്ടിൽ പോയ വീട്ടുകാർ തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്നനിലയിൽ കണ്ടത്. അലമാരയിലുള്ള തുണികളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.