മണ്ണാർക്കാട്: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് മണ്ണാർക്കാട് നഗരസഭയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ മുഹമ്മദ് ബഷീർ.സി ശുചിത്വ പ്രതിജ്ഞയോടെ ഉദ്ഘാടനം ചെയ്തു നഗരസഭ വൈസ് ചെയർപേഴ്സൺ പ്രസീദ. കെ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും മാലിന്യമുക്തം നവകേരളം ഒന്നാംഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിച്ചുകൊണ്ട് നഗരസഭ സെക്രട്ടറി സതീഷ്കുമാർ.എം സംസാരിച്ചു. നഗരസഭ ക്ലീൻസിറ്റി മാനേജർ ഷിബു.ആർ മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടത്തിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണം നടത്തി. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദ്ധിഖ്.സി നഗരസഭയുടെ നിലവിലെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ.എം, അനുപ് തോമസ് എന്നിവർ മാലിന്യമുക്തം നവകേരളത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നഗരസഭാ തലത്തിൽ നടത്തേണ്ടുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. നഗരസഭ സ്ഥിരംസമിതി അംഗങ്ങൾ, മറ്റ് കൗണ്‍സിലർമാർ, ജില്ലാ ശുചിത്വമിഷൻ, ജില്ലാ കെ.എസ്.ഡബ്ല്യു.എം.പി, ജില്ലാ ക്യാമ്പയ്ൻ സെക്രട്ടറിയേറ്റ്, വിവിധ ക്ലബ്ലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും, സി.ഡി.എസ്, എ.ഡി.എസ്, ഹരിതകർമ്മസേന അംഗങ്ങൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിമൽ പ്രശാന്ത്.കെ.ആർ ചടങ്ങിന് നന്ദി പറഞ്ഞു.