തച്ചമ്പാറ: പഞ്ചായത്ത് ഭരണത്തിന്റെ ഗതി നിശ്ചയിക്കുന്ന തച്ചമ്പാറ അഞ്ചാം വാർഡ് മുണ്ടമ്പലത്ത് ഉപതെരഞ്ഞെടുപ്പിൽ 82.34 ശതമാനം പോളിംങ് രേഖപ്പെടുത്തിയതായി വരണാധികാരി അറിയിച്ചു. കനത്ത മഴ തിരഞ്ഞെടുപ്പ് ചൂടിനെ ബാധിച്ചില്ല. 1303 വോട്ടർമാരിൽ 1076 പേർ വോട്ട് രേഖപ്പെടുത്തി. അഞ്ചാം വാർഡ് മെമ്പറായിരുന്ന സിപിഎം അംഗം പി.സി.ജോസഫിന്റെ നിര്യാണ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഭരണം നിലനിർത്താൻ എൽഡിഎഫിന് വിജയം അനിവാര്യമാണ്. ഭരണം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എൽ.ഡി.എഫ്. സ്ഥാനാർഥിയായി പി.ആർ.സന്തോഷ്, യു.ഡി.എഫ്. സ്ഥാനാർഥിയായി നൗഷാദ് ബാബു, ബി.ജെ.പി. സ്ഥാനാർഥിയായി ജോർജ് തച്ചമ്പാറ എന്നിവരാണ് മത്സരിക്കുന്നത്. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഹാളിൽ നടക്കും. .