വായന പക്ഷാചരണത്തിന് തിറയാട്ടത്തോടെ സമാപനം

മണ്ണാർക്കാട്: തിരുവിഴാംകുന്ന് സി.പി.എ.യു.പി.സ്കൂളിൽ വായന  പക്ഷാചരണത്തിന് തിറയാട്ടം അവതരണത്തോടെ സമാപനമായി.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മനോജിന്റെ നേതൃത്വത്തിലുള്ള വള്ളുവനാടൻസ് സംഘം അവതരിപ്പിച്ച തിറയാട്ടം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

പിടിഎ പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ അധ്യക്ഷനായി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ജിഷ.എം മുഖ്യാതിഥിയായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ലോഗോ പ്രകാശനം ഇരട്ടക്കുട്ടികളായ ഷാബിയ, ഷാദിയ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി. മാനേജർ സി.പി. ഷിഹാബുദ്ദീൻ, ഹെഡ് മാസ്റ്റർ ശ്രീവത്സൻ.ടി.എസ്, എസ്.ആർ.ജി കൺവീനർ ബിന്ദു .പി . വർഗ്ഗീസ്, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ജയചന്ദ്രൻ. എ എന്നിവർ സംസാരിച്ചു.
Previous Post Next Post

نموذج الاتصال