മണ്ണാർക്കാട്: ദേശീയപാത കുന്തിപ്പുഴ അഹല്യ കണ്ണാശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും, ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പൊമ്പ്ര സ്വദേശി മുഹമ്മദലിക്ക് ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് അപകടം. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം
റിപ്പോർട്ട്: ഷിഹാസ് മണ്ണാർക്കാട്
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ