അലനല്ലൂർ ചന്തപ്പടി സ്വദേശിയായ കൂത്താർ തൊടി ഉമ്മർ (ഫവാസ് നാണി) മക്കയിൽ വെച്ച് മരണപ്പെട്ടു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അഞ്ച് ദിവസം മുമ്പ് താമസിക്കുന്ന ഫ്ലാറ്റിൽ വെച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് മക്കയിലെ സാഹിറിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.