ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ട്രോളി വിതരണം ചെയ്തു

കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിന്റെ  2024-25 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ഹരിതകർമ്മ സേനാംഗങ്ങളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ ' എന്ന പദ്ധതി പ്രകാരം  18 വാർഡുകളിലെയും  ഹരിത കർമ്മ സേന അംഗങ്ങൾക്ക് അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച്  മിനി എംസിഎഫിലേക്ക് എത്തിക്കുന്നതിനായുള്ള ട്രോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രാജൻ
ആമ്പാടത്തിന്റ നേതൃത്വത്തിൽ വിതരണം ചെയ്തു.

 ഹരിത കർമ്മ സേന  അംഗങ്ങൾക്ക് വീടുകളിൽ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ തൂക്കിക്കൊണ്ടു പോകാതെ തന്നെ ട്രോളിയിൽ ഇട്ട്  ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക്  വളരെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുകയും, ഇതിലൂടെ ഹരിത കർമ്മ സേന അംഗങ്ങളുടെ  ജോലി കുറച്ചു കൂടി  ആയാസരഹിതമായി  എന്നും പ്രസിഡന്റ് അറിയിച്ചു.

പഞ്ചായത്ത് അങ്കണത്തിൽ വച്ച്  നടന്ന ചടങ്ങിൽ  വൈസ് പ്രസിഡന്റ് റസീന വറോടൻ,  വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ   സഹദ് അരിയൂർ, ക്ഷേമകാര്യ ചെയർമാൻ നൗഫൽ തങ്ങൾ,  ഇന്ദിരാ മഠത്തുംപള്ളി, പഞ്ചായത്ത് സെക്രട്ടറി  ബിന്ദു, സുപ്രിയ, വി.ഇ. ഒ. യാസർഅറഫാത്ത്,  തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال