മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ പി.പി.സക്കീനയ്ക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഈ വര്‍ഷത്തെ ഫോറസ്റ്റ് മെഡലിന് മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ അട്ടപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.സക്കീന അര്‍ഹയായി. മണ്ണാര്‍ക്കാട് വന വികസന ഏജന്‍സിക്ക് കീഴില്‍ വരുന്ന അട്ടപ്പാടി മേഖലയിലെ ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വനാമൃതം, കതിര്‍ ലൈബ്രറി, വി.ഡി.വി.കെ, പി.വി.ടി.ജി വി.ഡി.വി.കെ എന്നീ പദ്ധതികള്‍ നടപ്പിലാക്കിയതും വനം കുറ്റകൃത്യങ്ങളുടെ അന്വേഷണ മികവും വനസംരക്ഷണ പ്രവൃത്തികള്‍ കാര്യക്ഷമമായി  നടപ്പിലാക്കിയതും  പങ്കാളിത്ത വനപരിപാലന പ്രവൃത്തികള്‍ നടപ്പിലാക്കിയതും പരിഗണിച്ചാണ് അംഗീകാരം. പാലക്കാട് കീഴൂര്‍ റോഡ് സ്വദേശിനിയാണ്. ഭര്‍ത്താവ് ഷബീര്‍അലി. അമ്മ ആയിഷ. അച്ഛന്‍ ഹംസ. മക്കള്‍ നബീല ഫാത്തിമ, നബ്ഹാന്‍ മുഹമ്മദ് അലി
Previous Post Next Post

نموذج الاتصال