ആരാധനാനിറവിൽ ശ്രീനാരായണ ഗുരുജയന്തി

മണ്ണാർക്കാട്: എസ്എൻഡിപി യോഗം മണ്ണാർക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഗുരുദേവജയന്തി ആഘോഷിച്ചു. വിയ്യക്കുറുശ്ശിയിലെ യൂണിയൻ ആസ്ഥാനത്ത് നടന്ന പൊതുസമ്മേളനം എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

യൂണിയൻ പ്രസിഡണ്ട് എൻ.ആർ. സുരേഷ് അധ്യക്ഷനായി. കെ.കെ. വിനോദ് കുമാർ, റിട്ട. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: എസ്.ഷിബു, കെ.വി. പ്രസന്നൻ, ആർ.എൻ.റെജി, എം. രാമകൃഷ്ണൻ, വി.ഡി. വേണുഗോപാൽ, പി.സി. ജയപ്രകാശ്, പി.എൻ. കൃഷ്ണൻ, എം. രാധ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. രാവിലെ ഗുരുപൂജ, പതാക ഉയർത്തൽ, പ്രാർത്ഥന എന്നിവയും നടന്നു
Previous Post Next Post

نموذج الاتصال