കാർ താഴ്ചയിലേക്ക് വീണ് അപകടം; യുവതി മരിച്ചു

പട്ടാമ്പി - പുലാമന്തോൾ പാതയില്‍ പുതിയ റോഡിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ സജ്ന (43) യാണ് മരിച്ചത്. ഉച്ചയോടെ പുതിയ റോഡിലായിരുന്നു അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാര്‍ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിച്ചു. അപകടത്തില്‍ പരുക്കേറ്റ ഇവരുടെ ഭര്‍ത്താവ് അഷ്റഫ്, ഉമ്മ ആയിഷ എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Previous Post Next Post

نموذج الاتصال