മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. കല്ലൻ പുഴ, ഒലിപ്പുഴ, വിവിധ തോടുകൾ എന്നിവിടങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മേഖലയിൽ ശക്തമായ മഴ തുടങ്ങിയത്. നിലവിൽ മഴ കുറഞ്ഞതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

ഇതേതുടർന്ന് പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി.
മലപ്പുറത്തും പാലക്കാട്ടും ഇന്ന് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്.

Post a Comment

Previous Post Next Post