മെത്താഫെറ്റമിനുമായി രണ്ട് മണ്ണാർക്കാട് സ്വദേശികൾ പിടിയിൽ

 ഫോട്ടോ കടപ്പാട്: പാലക്കാട് ജില്ലാ പോലീസ് 
 
മണ്ണാർക്കാട്: ഓപ്പറേഷൻ " ഡി ഹണ്ടിന്റെ " ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി  മണ്ണാർക്കാട്   
പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും   സംയുക്തമായി നടത്തിയ പരിശോധനയിൽ ഥാർ വാഹനത്തിൽ കടത്തിയ 29.07 ഗ്രാം മെത്താഫെറ്റമിനുമായി മണ്ണാർക്കാട് നൊട്ടമലയിൽ വെച്ച്  രണ്ട് മണ്ണാർക്കാട് സ്വദേശികൾ പിടിയിൽ. നെല്ലിപ്പുഴ തിട്ടുമ്മൽ ഫഹദ് ഹുസൈൻ (29), പെരുമ്പടാരി താഴത്തേതിൽ വീട് നിസ്സാർ (30) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഥാർ പോലീസ് പിടിച്ചെടുത്തു. മണ്ണാർക്കാട് പരിസര പ്രദേശങ്ങളിലെ ലഹരി വില്പനയുടെ പ്രധാന കണ്ണികളായ പ്രതികൾ  കുറച്ച് ദിവസമായി പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികളുൾപ്പെടുന്ന ലഹരി വില്പന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്    ൻ്റെ നിർദ്ദേശപ്രകാരം  മണ്ണാർക്കാട് ഡി.വൈ. എസ്.പി സുന്ദരൻ,  പാലക്കാട്  നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ  സബ്ബ്  ഇൻസ്‌പെക്ടർ  ഋഷിപ്രസാദ് . റ്റി.വി യുടെ നേതൃത്വത്തിലുള്ള മണ്ണാർക്കാട് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  ചേർന്നാണ്  പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടിയത്.
Previous Post Next Post

نموذج الاتصال