കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാണ് ഈ മനുഷ്യൻ

മണ്ണാർക്കാട്: മുക്കണ്ണത്തുള്ള റിയാസ് വറ്റാത്ത കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാണ്.  വാടക വീട്ടിൽ കഴിയുന്ന ഡിസേബിലിറ്റിയുള്ള യുവാവായ റിയാസ് വെള്ളാപുള്ളി രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ്. സോഷ്യൽ മീഡിയയിലൂടെ മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറാണ് ഇദ്ധേഹത്തെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.  

ഇന്നലെ വയനാട് ചൂരൽ മലയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് നിത്യോപയോഗ സാധനങ്ങളുമായ വാഹനം പുറപ്പെടുന്നുണ്ടെന്ന് ക്ലബ് അംഗങ്ങളുടെ അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ തന്റെ വാടക വീട്ടിൽ വരാൻ ക്ലബ് ഭാരവാഹികളെ അറിയിക്കുകയായിരുന്നു റിയാസ്. ക്ലബ് ഭാവരവാഹികൾ റിയാസിന്റെ വാടക വീട്ടിലേക്ക് പോകുമ്പോൾ അവരുടെ മനസ്സിൽ ചൂരൽ മലയിലെയും, മുണ്ടകൈയിലെയും ദുരിത ബാധിതർക്ക് നൽകാൻ ഉള്ള ബേക്കറി പായ്ക്കറ്റുകൾ റിയാസിന് തങ്ങളെ ഏൽപ്പിക്കാൻ ആയിരിക്കുമെന്നാണ് അവർ കരുതിയത്. മഴയായപ്പോൾ റിയാസ് അന്നം കണ്ടെത്തിയിരുന്നത് വഴിയോരത്ത് ഉണ്ണിയപ്പവും മറ്റും വിറ്റ് ആയിരുന്നു. എന്നാൽ അക്ഷരാർത്ഥത്തിൽ  എം സിറ്റി ക്ലബ്ബ്  അംഗങ്ങളെ ഞെട്ടിക്കുന്നതായിരുന്നു റിയാസിന്റെ കരുണ വറ്റാത്ത മനസ്സ്

ഉറ്റവരില്ലാതെ ഉടയവരില്ലാതെ ഒറ്റപ്പെട്ട വയനാട്ടിലെ മക്കൾക്ക് വേണ്ടി തന്റെ ഉപജീവന മാർഗമായ വാടക വീട്ടിലെ ജൗളി കടയിലെ സർവ്വതും എടുത്ത് കൊടുത്തിരിക്കുകയാണ് ഈ മനുഷ്യൻ. 
ശാരീരിക അവശതകൾ ഏറെ ഉണ്ടായിട്ടും തന്റെ അതേ അസുഖം മൂത്ത കുഞ്ഞായ 7 വയസ്സ് കാരനും ബാധിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും മനസ് തളരാതെ പൊരുതുന്ന ആ മനസ് കരുത്തിന്റേയും അതിന് പുറമേ കരുണയുടെ കൂടാരമാണെന്ന് പറയാതെ വയ്യ

ശാരീരിക വെല്ലുവിളികൾക്ക് പുറമെ സാമ്പത്തിക പരാധീനതകൾ ഏറെ ഉണ്ടായിട്ടും തന്റെ ഉപജീവന മാർഗത്തിൽ നിന്ന് മുഴുവൻ ചിലവഴിക്കാൻ സന്മനസ്സ് കാണിച്ച ഈ യുവാവിന്റെ നന്മ നിറഞ്ഞ മനസിനെ എത്ര പ്രകീർത്തിച്ചാലും മതി വരില്ല.
Previous Post Next Post

نموذج الاتصال