അട്ടപ്പാടിയിൽ സ്ഥിരം ഫയർ സ്റ്റേഷൻ വേണം: കെഎഫ്എസ്എ

മണ്ണാർക്കാട്: അട്ടപ്പാടി ട്രൈബൽ താലൂക്കിൽ അഗളി ആസ്ഥാനമായി സ്ഥിരം ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന്    കേരള ഫയർ സർവീസ് അസോസിയേഷൻ  മണ്ണാർക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും ഒരു യൂണിറ്റ് സേനാംഗങ്ങൾ ആണ് അഗളി ഡിവൈഎസ്പി സ്റ്റേഷനിൽ ക്യാമ്പ് ചെയ്യുന്നത് . ഈ ക്യാമ്പ് കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ മാത്രമാണുള്ളത്. ഒരു അപകടം ഉണ്ടാകുമ്പോൾ പെട്ടെന്നുള്ള രക്ഷാപ്രവർത്തനം നടത്തണമെങ്കിൽ അട്ടപ്പാടി താലൂക്കിൽ ഒരു സ്ഥിരം ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്

മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിൽ നടന്ന സമ്മേളനം കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് മേഖല കമ്മിറ്റി അംഗം  ടി. ജയരാജൻ അധ്യക്ഷനായി.  സെക്രട്ടറി എൻ. ഷജി റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം ആമയിഴഞ്ചൻ തോട് രക്ഷാദൗത്യത്തിൽ പങ്കെടുത്ത സ്കൂബ ട്രെയ്നർ കൂടിയായ എം.എസ്. ഷോബിൻദാസിനെ ആദരിച്ചു. സ്റ്റേഷൻ ഓഫീസർ പി. സുൽഫീസ് ഇബ്രാഹീം,   മേഖലാ ജോയിൻ സെക്രട്ടറി ഗിരീഷ്, കമ്മിറ്റി അംഗം വി. സുരേഷ് കുമാർ, യൂണിറ്റ് കൺവീനർ കെ. ശ്രീജേഷ്, ഹോം ഗാർഡ് അൻസൽ ബാബു, എം.എസ്. ഷബീർ എന്നിവർ സംസാരിച്ചു.

കേരള ഫയർ സർവീസ് അസോസിയേഷന്റെ മണ്ണാർക്കാട് യൂണിറ്റ് കൺവീനറായി എംഎസ് ഷബീറിനെ തെരഞ്ഞെടുത്തു. ട്രഷററായി  ശരത് കുമാർ

പാലക്കാട് മേഖലാ കമ്മിറ്റി അംഗങ്ങളായി വി. സുരേഷ് കുമാർ, ശ്രീജേഷ്, ആർ., ജയരാജൻ.ടി എന്നിവരെയും 2024 അസോസിയേഷൻ പ്രതിനിധികളായി  തിരഞ്ഞെടുക്കപ്പെട്ടു
Previous Post Next Post

نموذج الاتصال