പി കെ ശശി സിപിഐഎമ്മിന്റെ പ്രാഥമിക അംഗം മാത്രമാകും; മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റി അംഗവും മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. ഇതോടെ പി കെ ശശി സിപിഐഎമ്മിന്റെ പ്രാഥമിക അംഗം മാത്രമായി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. ഇന്ന് എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പികെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. പാര്‍ട്ടി സമ്മേളനത്തിന്റെ പണപിരിവിന്റെ കണക്ക് അവതരിപ്പിച്ചില്ല, സഹകരണ സ്ഥാപനത്തെ കൊണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഹരി എടുപ്പിച്ചു തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് ശശിക്കെതിരെ നടപടി. മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പിരിച്ചു വിടുകയും ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശിക്ക് മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്

Post a Comment

Previous Post Next Post