കടുത്ത പനി; നടൻ മോഹൻലാൽ ആശുപത്രിയില്‍ ചികിത്സ തേടി

എറണാകുളം:  മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചത്. താരത്തിന് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയിക്കുന്നുവെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി. ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്.

അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു

Post a Comment

Previous Post Next Post