മണ്ണാർക്കാട്: കുടുംബശ്രീ ഉത്പാദകരുടെ ഉൽപ്പന്നങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ തുടക്കമായി. 'ഹോം ഷോപ്പ് 'പദ്ധതിയുടെ ഉദ്ഘാടനം മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽ വൈസ് ചെയർപേഴ്സൺ പ്രസീദ രവി നിർവ്വഹിച്ചു.
കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന
മായം കലരാത്ത, ഗുണമെന്മയുള്ള ഉത്പന്നങ്ങൾ, കുടുംബശ്രീ വനിതകൾ നേരിട്ടു വീട്ടിലെത്തിക്കുന്ന പദ്ധതി ആണ് ഹോം ഷോപ്പ്. ഇതുവഴി നിരവധി വനിതകൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാകും. വരും ദിവസങ്ങളിൽ മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ മിഷൻ ഉദ്ദേശിക്കുന്നത്.
ചടങ്ങിന് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ റെജിന ഊർമിള സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം കുടുംബശ്രീ എഡിഎംസി കൃഷ്ണദാസ്, ഡിപിഎം ചിന്തു മാനസ് എന്നിവർ നടത്തി. ആദ്യവില്പന പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വത്സലാകുമാരി നിർവ്വഹിച്ചു. .
കൗൺസിലർമാരായ അരുൺകുമാർ, യൂസഫ് ഹാജി, രാധാകൃഷ്ണൻ, ഹസീന, ഉഷ, കയറുനീസ, സിദ്ദിഖ് ചോലോത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പദ്ധതിയുടെ മാനേജ്മെന്റ് അംഗങ്ങളായ സതീഷ്, ശ്രീജിത്ത് എന്നിവർ നന്ദി പറഞ്ഞു.