കല്ലടിക്കോട്: കാരാകുറുശ്ശി വലിയട്ടയിൽ റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ അയൽവാസിയെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പുല്ലുവായ്കുന്ന് സ്വദേശി പി ജാഫറിനെ(34)യാണ് അറസ്റ്റ് ചെയ്തത്.
കാരാകുഴി സ്വദേശി രേഖയുടെ ഉടമസ്ഥതയിലുള്ള റബ്ബർ സൂക്ഷിപ്പു സ്ഥലത്തിൽ നിന്നാണ് റബ്ബർ മോഷണം പോയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷീറ്റുകൾ ഉണക്കി സൂക്ഷിച്ചിരിക്കുകയായിരുന്ന 32 കെട്ടുകൾ അടുത്തദിവസം പരിശോധിച്ചതിൽ 40 കിലോയോളം കുറവുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് കല്ലടിക്കോട് പോലീസിൽ പരാതി നൽകുകയും റബ്ബർ സംഘടനയുടെ ഗ്രൂപ്പിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഷീറ്റ് വിൽക്കാനെത്തിയ ആളെ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ എം ഷഹീർ, എസ് ഐ വി എം നൗഷാദ്, വിനയ് ശങ്കർ, ടി. കൃഷ്ണകുമാർ, ഷംസുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
വാർത്ത കടപ്പാട്