മണ്ണാർക്കാട്: മണ്ണാർക്കാട് ഓൺലൈൻ ന്യൂസിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടു. പോത്തോഴിക്കാവ് തടയണയ്ക്കു താഴെ അടിഞ്ഞ മരം നീക്കാനാവശ്യമായ നടപടികൾ ഉടൻ എടുക്കുമെന്ന് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ മണ്ണാർക്കാട് ഓൺലൈൻ ന്യൂസിനെ അറിയിച്ചു. കാഴ്ചയിൽ ചെറുതെന്ന് പലർക്കും തോന്നുമെങ്കിലും വിഷയത്തിന്റെ ഗൗരവം വലുതാണ്. വൻ മരം നടുകെ കിടക്കുന്നതിനാൽ കടവിനിരുവശത്തേക്കും ഒരാൾക്ക് കടക്കാൻ ബുദ്ധിമുട്ടാണ്. അത് പോലെ മരത്തിന്റെ ശിഖരങ്ങൾ തട്ടി പരിക്കേൽക്കാനുമുള്ള സാധ്യതകൾ ഏറെയാണ്. നാട്ടുകാരുടെ പ്രയാസം മനസ്സിലാക്കുന്നു. ഉടൻ മരം മുറിച്ച് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. അതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
മലവെള്ളപ്പാച്ചിലിലാണ് മരം ഒഴുകി വന്ന് കരയ്ക്കു സമീപം അടിഞ്ഞത്. ഇതുകൊണ്ട് നാട്ടുകാർ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകൾ മണ്ണാർക്കാട് ഓൺലൈൻ ന്യൂസ് വാർത്തയാക്കിയിരുന്നു.
ആ വാർത്ത വായിക്കാൻ 👇🏻