ബൈക്കും ബൊലേറോയും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേർ മരിച്ചു

മണ്ണാർക്കാട്:  എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികള്‍ മരിച്ചു. എടത്തനാട്ടുകര പഠിക്കപ്പാടം വടക്കേപ്പീടിക അക്ബറിൻ്റെ മകൻ ഫഹദ് (20) , ആഞ്ഞിലങ്ങാടി സ്വദേശി പുലയകളത്തില്‍ ഉമ്മറിൻ്റെ മകൻ അർഷിൽ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപകടം.  

വിദ്യാർത്ഥികള്‍ സഞ്ചരിച്ച ബൈക്കും ബൊലേറോയും തമ്മില്‍ കൂട്ടിയിരിക്കുകയായിരുന്നു.. ഉടൻതന്നെ ഇവരെ പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Previous Post Next Post

نموذج الاتصال