മണ്ണാർക്കാട്: തത്തേങ്ങലത്ത് കിണറ്റിൽ വീണ് വൃദ്ധൻ മരിച്ചു. അയ്യപ്പക്ഷേത്രത്തിന് സമീപം മുണ്ടൂർ വീട്ടിൽ രാമനാണ്(94) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കിണറ്റിൽ വീണ രാമനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു