പാലക്കാട്: മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കമ്പനിപ്പടിയിലെ റബ്ബർ ഷീറ്റ് കടയുടെ പൂട്ട്പൊളിച്ച് മോഷണം നടന്നത്. 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷണം പോയത്. അവധി കഴിഞ്ഞ് പട്ടാള ക്യാമ്പിലേക്ക് മടങ്ങാൻ ഇരിക്കവെയാണ് പ്രതി പിടിയിലായത്
Tags
palakkad