ബീവറേജ് ഔട്ട്‌ലെറ്റിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച്

മണ്ണാര്‍ക്കാട് : കൊല്ലുന്ന ഒരുലഹരിയും മണ്ണാര്‍ക്കാട് വേണ്ടെന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ബീവറേജ് ഔട്ട്‌ലെറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബുധനാഴ്ച ബീവറേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് ലീഗ് പ്രതിഷേധം. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഔട്ട്‌ലെറ്റ് പരിസരത്ത് വെച്ച് പൊലിസ് തടഞ്ഞു. ഇതോടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷെമീര്‍ പഴേരി അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ നൗഷാദ് വെള്ളപ്പാടം, സി.കെ സദക്കത്തുള്ള, സൈനുദ്ദീന്‍ കൈതച്ചിറ, എം.എസ്.എഫ്. മണ്ഡലം പ്രസിഡന്റ് ടി.കെ സഫ്‌വാന്‍, ഷമീര്‍ മാസ്റ്റര്‍ മണലടി, ഷമീര്‍ നമ്പിയത്ത് എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സമദ് പൂവക്കോടന്‍, ഷൗക്കത്ത് പുറ്റാനിക്കാട്, സമീര്‍ വേളക്കാടന്‍, നൗഷാദ് പടിഞ്ഞാറ്റി, മറ്റുനേതാക്കളായ പടുവില്‍ മാനു, റഹീം ഇരുമ്പന്‍, ഹാരിസ് കോല്‍പ്പാടം, നിജാസ് ഒതുക്കുംപുറത്ത്, മുഹമ്മദ് മുഹ്‌സിന്‍, സ്വാലിഹ്, ഇര്‍ഷാദ് കൈതച്ചിറ, ഫസല്‍ കണ്ടമംഗലം, ഫസലു കുന്ദിപ്പുഴ, സനോജ് കല്ലടി, നസീം പള്ളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Previous Post Next Post

نموذج الاتصال