അഗളി : പുതൂർ നടുമൂലക്കൊമ്പിൽ കൃഷിയിടത്തിൽ കഞ്ചാവു കൃഷിചെയ്തയാളെ എക്സൈസ് പിടികൂടി. നടുമൂലക്കൊമ്പ് സ്വദേശി ജോഗിയാണ് (52) എക്‌സൈസിന്റെ പിടിയിലായത്. പാലക്കാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും മണ്ണാർക്കാട് എക്സൈസ് സർക്കിൾ പാർട്ടിയും അഗളി എക്സൈസും സംയുക്തമായാണ് കഞ്ചാവുചെടികൾ കണ്ടെത്തിയത്. മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആദർശും പാർട്ടിയും ജോഗിയെ അറസ്റ്റുചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ മനോജ്, ആർ.എസ്. സുരേഷ് (ഐ.ബി.), സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ്, അനൂപ്, കവിതാ റാണി എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.