പോക്സോ കേസിലെ പ്രതിക്ക് 25 വർഷം തടവ് ശിക്ഷ

പാലക്കാട് ബാലികയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന കേസിൽ അഗളി സ്വദേശിക്ക് 25 വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ. അഗളി അബു മുരുകനെ (മുരുകൻ - 40)  യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്.  പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക കഠിനതടവ് അനുഭവിക്കണം. അഗളി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ കെ. സലീം, സബ് ഇൻസ്‌പെക്ടർ ജയപ്രസാദ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഗളി സി.പി.ഒ അബുജാഫർ അന്വേഷണ  ഉദ്യോഗസ്ഥനെ സഹായിച്ചു.  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ടി. ശോഭന, സി. രമിക എന്നിവർ ഹാജരായി. അഗളി പോലീസ് സ്റ്റേഷൻ സി.പി.ഒ സുരേഷ്,  ലെയ്സൺ ഓഫീസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു

Post a Comment

Previous Post Next Post