ജയിലിൽ കിടക്കുന്ന മകന് കഞ്ചാവുമായി എത്തി അമ്മ; കയ്യോടെ 'പൊക്കി' എക്‌സൈസ്

തൃശ്ശൂര്‍: ജയിലില്‍ കഴിയുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിലായി. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) ആണ് എക്‌സൈസ് പിടികൂടിയത്. കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലില്‍ കഴിയുന്ന ഹരികൃഷ്ണന്‍ എന്ന പ്രതിയുടെ അമ്മയായ ലത ജയിലിൽ എത്തുമ്പോൾ മകന് കഞ്ചാവ് നൽകുന്നുണ്ട് എന്ന് രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്ഥലത്ത് നിരീക്ഷണം നടത്തിയത്. ഹാന്റ് ബാഗിലാണ് ലത കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 80 ഗ്രാം കഞ്ചാവാണ് ലതയുടെ ഹാന്റ് ബാഗില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്
Previous Post Next Post

نموذج الاتصال