വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

കാഞ്ഞിരപ്പുഴ:  കാഞ്ഞിരം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പൊറ്റശ്ശേരി കുമ്പളംചോല കുപ്പത്ത്  ബാലന്റെ മകൻ രജീഷിന് (36) ആണ് പരിക്കേറ്റത്.   ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചു മറിയുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വിനോദ് കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.  ഇന്നലെ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞായിരുന്നു അപകടം. കാഞ്ഞിരപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും,  റോഡരികിൽ നിന്നും  റോഡിലേക്ക് മുന്നോട്ട് നീങ്ങുകയായിരുന്ന പിക്കപ്പ് വാനും തമ്മിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ബൈക്കിലെ യാത്രികർ റോഡിലേക്ക് വീഴുന്നതിനിടെ എതിരെ കാർ വന്നെങ്കിലും  അപകടം ഒഴിവായി പരിക്കേറ്റവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സിസിടിവി ദൃശ്യം 👇🏻

Post a Comment

Previous Post Next Post