പുലിയെ കണ്ടെന്ന് അഭ്യൂഹം; ആർ.ആർ.ടി പരിശോധന നടത്തി

മണ്ണാർക്കാട്: കോട്ടോപ്പാടം കൊടക്കാട് നാലകത്തുപുറം പ്രദേശത്ത് പുലിയോട് സാദൃശ്യമുള്ള വന്യജീവിയെ കണ്ടെന്ന് പ്രദേശവാസി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ദ്രുതപ്രതികരണസേന പരിശോധന നടത്തി. നാലകത്തുപുറം പാടംഭാഗത്ത് കണ്ട കാൽപ്പാടുകൾ പരിശോധിച്ചു. ഇത് കുറുനരി വർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടാകുമെന്നാണ് നിഗമനം. വനമേഖലയിൽനിന്ന് കിലോമീറ്ററുകൾ മാറിയാണ് ഈ പ്രദേശം. ബുധനാഴ്ച രാത്രിയിലാണ് വന്യജീവിയെ പ്രദേശത്ത് കണ്ടത്. വാർഡ് മെമ്പർ സി.കെ സുബൈർ വനംവകുപ്പ് അധികൃതർക്ക്‌ വിവരം നല്‍കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴിന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഫിറോസ് വട്ടത്തൊടിയുടെ നേതൃത്വത്തിൽ ആർ.ആർ.ടി. അംഗങ്ങളായ നിതിൻ, മരുതൻ, അൻസാർ എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനപാലകർ അറിയിച്ചു. രാത്രി വീടുകൾക്കുപുറത്ത് ലൈറ്റുകളിടാൻ നിർദേശം നൽകിയിട്ടുണ്ട്

വാർത്ത കടപ്പാട് 
Previous Post Next Post

نموذج الاتصال