വിസ്ഡം യൂത്ത് കോണ്‍ക്ലേവ് 22ന് മണ്ണാര്‍ക്കാട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മണ്ണാര്‍ക്കാട്: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി   സംഘടിപ്പിക്കുന്ന യൂത്ത്കോണ്‍ക്ലേവ്  സപ്റ്റംബർ 22 ഞായർ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ മണ്ണാര്‍ക്കാട് അല്‍ ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

യൂത്ത് കോണ്‍ക്ലേവ് ഞായർ  രാവിലെ ഒമ്പതിന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. നിഷാദ് സലഫി അധ്യക്ഷത വഹിക്കും. പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിന്‍ സലീം, വിസ്ഡം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീര്‍ സ്വലാഹി, വിസ്ഡം  സംസ്ഥാന വൈസ് പ്രസിഡന്റ് മുസ്തഫ മദനി, വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് മൂസ സ്വലാഹി കാര, ഡോ. അബ്ദുറഹിമാന്‍ ആദൃശ്ശേരി, യു. മുഹമ്മദ് മദനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒലവക്കോട്, പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി എന്നീ മണ്ഡലങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

യുവാക്കളുടെ കര്‍മശേഷി രാഷ്ട്ര നന്മക്കായി ഉപയോഗപ്പെടുത്തുക, സമൂഹത്തില്‍ ലിബറലിസം വരുത്തുന്ന അരാജകത്വത്തെ തുറന്നു കാണിക്കുക, ലിബറലിസത്തിന്റെ പേര് പറഞ്ഞ് സാമൂഹിക, മാനുഷിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുകയും,  ലിബറലിസത്തിന്റെ മറവില്‍ സ്വന്തം ഇഷ്ടങ്ങള്‍ മറ്റുള്ളവരുടെ കൂടി ഇഷ്ടങ്ങളായി അവതരിപ്പിച്ച് മദ്യത്തിന്റേയും ലഹരിയുടേയും ഉപയോഗം യുവജനങ്ങളില്‍ അടക്കം പ്രോത്സാഹിപ്പിക്കുന്ന പ്രവണതകളെ തുറന്നു കാട്ടുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കെ. അര്‍ഷദ് സ്വലാഹി, ഉണ്ണീന്‍ വാപ്പു,  നാസര്‍ പോപ്പുലർ,  നൗഫല്‍ റഹ്‌മാന്‍ മണലടി,  സലീം പള്ളിക്കുന്ന് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
Previous Post Next Post

نموذج الاتصال