മണ്ണാർക്കാട്: കൊറ്റിയോട് കാരക്കുന്നിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിയ്യക്കുറുശ്ശി ചെമ്പക്കുഴി വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മിയാണ് (76) മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇവരെ കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കിണറിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ച പ്രകാരം അഗ്നിരക്ഷാസേനയെത്തി പുറത്തെടുക്കുകയായിരുന്നു. കാരക്കുന്നിലുള്ള മകളുടെ വീട്ടിലാണ് ഇവർ കുറച്ചു ദിവസങ്ങളായി താമസം. അബദ്ധത്തിൽ വീണതാകാമെന്നാണ് പോലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
മക്കൾ: ഗീത, രാജഗോപാലൻ.
മരുമകൻ: ഉണ്ണിക്കൃഷ്ണൻ.