മണ്ണാര്‍ക്കാട് :നൊട്ടമലയിലെ യൂസ്ഡ് കാർ ഷോപ്പിൽ മോഷണം. ലാപ്ടോപ്പും, 2.35 ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നു. ഗ്രാൻഡ് യൂസ്ഡ് കാർ എന്ന സ്ഥാപനത്തിന്റെ ഓഫീസ് മുറിയുടെ വാതില്‍ പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്. ഇന്നലെ പുലർച്ചെ 12.30നും ആറിനും ഇടയ്ക്കാണ് സംഭവം. മേശവലിപ്പിൽ കച്ചവടാവശ്യത്തിനായി സൂക്ഷിച്ചിരുന്ന 2.35 ലക്ഷം രൂപയും, ലാപ്ടോപ്പും, സിസിടിവി ഹാർഡ് ഡിസ്ക്കും മോഷണം പോയതായി പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം ശ്രദ്ധയില്‍പെട്ടത്. സ്ഥാപനത്തിലെ പാര്‍ട്ണറായ ഹംസയുടെ പരാതിയില്‍ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു.