മണ്ണാർക്കാട്: സംസ്ഥാനം ഭരിക്കുന്നത് ക്രിമിനൽ പോലീസ് ആണെന്ന് ആരോപിച്ച് യൂത്ത് ലീഗിൻറെ നേതൃത്വത്തിൽ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണ്ണാർക്കാട് ആശുപത്രിയിൽനിന്ന് പ്രകടനം ആയി എത്തിയ പ്രവർത്തകരെ പോലീസ് സ്റ്റേഷൻ പരിസരത്ത് ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ പോലീസ് സന്നാഹം തടഞ്ഞു. പോലീസ് വലയം ഭേദിക്കാൻ പ്രവർത്തകർ നടത്തിയ ശ്രമം ഉന്തിലും, തള്ളിലും കലാശിച്ചു. പോലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളിയും ഉണ്ടായി. നേതാക്കൾ ഇടപെട്ടാണ് അവസാനിപ്പിച്ചത്. മാർച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. അൻവർ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെങ്കിൽ അൻവറിന്റെ വീട്ടിലേക്ക് മാർച്ച് നടത്താൻ സിപിഎം തയ്യാറാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗഫൂർ കോൽക്കളത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഷമീർ പഴേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീൽ താളിയിൽ, ട്രഷറർ ഷറഫുദ്ദീൻ ചങ്ങലീരി ജില്ലാ സെക്രട്ടറി നൗഫൽ കളത്തിൽ ട്രഷറർ നൗഷാദ് വെള്ളപ്പാടം, ടി.എ.സലാം എന്നിവർ പ്രസംഗിച്ചു