മണ്ണാർക്കാട്: മണ്ണാർക്കാട് എക്സൈസ് റേഞ്ച് അധികൃതർ തിരുവിഴാംകുന്ന്, അമ്പലപ്പാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. കോട്ടക്കുന്ന് സ്വദേശി സുനിൽ (32), അമ്പലപ്പാറ സ്വദേശി ഫൈസൽ (42) എന്നിവരാണ് അറസ്റ്റിലായത്. ഫൈസലിൽനിന്ന് 30 ഗ്രാമും സുനിലിൽനിന്ന് 10 ഗ്രാമും കഞ്ചാവാണ് പിടിച്ചെടുത്തത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്‌റഫിന്റെ നേതൃത്വത്തിൽ പ്രവീൺ, ഹംസ, അശ്വന്ത്, ഷിബിൻദാസ്, റഷീദ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.