മണ്ണാർക്കാട്: കൃഷിയിടത്തിൽ ശല്ല്യവും, പ്രദേശത്ത് ഭീതിപടർത്തുകയും ചെയ്ത കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. മണ്ണാർക്കാട് നഗരസഭ പരിധിയിലെ കൊടുവാളിക്കുണ്ട്, പെരിഞ്ചോളം, പെരിമ്പടാരി, പോത്തോഴിക്കാവ് ,
മുക്കണ്ണം, നമ്പിയംകുന്ന്, കുന്തിപ്പുഴ ,
ചന്തപ്പടി പ്രദേശങ്ങളിൽ ശല്യക്കാരായ 25 ഓളം പന്നികളെയാണ് ഇന്നലെ മലപ്പുറം ഷൂട്ടേഴ്സിൻ്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി ടീം ഷൂട്ട് ചെയ്തത്. ആർ.ആർ.ടി അംഗങ്ങളായ അലി നെല്ലേങ്ങൽ, വരിക്കത്ത് ചന്ദ്രൻ, വരിക്കത്ത്
ദേവകുമാർ,വി ജെ തോമസ്,
എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ ഷൂട്ട് ചെയ്തു. കർഷകരായ പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് വീണ്ടും നഗരസഭ ഷൂട്ടർമാരെ വിളിക്കാൻ നിർബന്ധിതരായത്. കൃഷി നാശവും പ്രഭാതത്തിലും സന്ധ്യ സമയങ്ങളിലും ഗ്രാമ വീഥികളിലൂടെയുള്ള ഇവരുടെ സഞ്ചാരങ്ങളും പരിസര വാസികളിൽ ഭീതി ഉയർത്തിയിരുന്നു. വരും ദിവസങ്ങളിലും ഷൂട്ടർമാരുടെ സേവനം ആവശ്യമെങ്കിൽ ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.