വാഹനാപകടം; വയോധികൻ മരിച്ചു

മണ്ണാർക്കാട്: ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡിൽ ചേട്ടൻപടിക്ക് സമീപം കാറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. പൊറ്റശ്ശേരി കുമ്പളംചോല എടത്തറ വീട്ടിൽ സുകുമാരൻ (70) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ നാട്ടുകാർ ചേർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: പരേതയായ കുമാരി
മക്കൾ: രാജകുമാരൻ (കണ്ണൻ), ബിന്ദു, ബിനു
Previous Post Next Post

نموذج الاتصال