അലനല്ലൂർ : ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ കാട്ടുകുളം പള്ളിപ്പടിയിൽ വെച്ചായിരുന്നു സംഭവം. സ്ക്കൂട്ടർ കത്തി നശിച്ചു. ആളപായമില്ല. നാട്ടുകുളം അവലക്ഷം വീട്ടിൽ അബ്ദുൽ കരീമിന്റെ വാഹനമാണ് അഗ്നിക്കിരയായത്. അലനല്ലൂർ പള്ളിയിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു ഇദ്ദേഹം. പിറകിലെ ടയറിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഉടൻ നാട്ടുകാർ വെള്ളമുപയോഗിച്ച് തീയണയ്ക്കുകയും ചെയ്തു