മണ്ണാർക്കാട്: പയ്യനെടം കിണറുംപടിയിൽ യുവതി കിണറ്റിൽ വീണു. അഖില (26) ആണ് കിണറ്റിൽ വീണത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. നാട്ടുകാർ ഉടനെ തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ചെയ്തു. മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഷിൻ്റു ഇ.എംൻ്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തുകയും. തുടർന്ന് ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഷബീർ എം.എസ് റോപ്പ് ഉപയോഗിച്ച് സേനാംഗങ്ങളുടേയും നാട്ടുകാരുടേയും സഹായത്തോടെ കിണറിൽ ഇറങ്ങിയ ശേഷം സേനയുടെ റെസ്ക്യൂ നെറ്റിൽ യുവതിയെ കരക്കെത്തിച്ചു. ഉടനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. 45 അടി താഴ്ച്ചയും വെള്ളമുള്ളതുമായ കിണറിലാണ് യുവതി വീണത്. വീണ ഉടനെ യുവതി മനോധൈര്യം വിടാതെ കയറിൽ പിടിച്ച് നിന്നത് വലിയ രക്ഷയായി. ഗുരുതര പരിക്കുകൾ ഇല്ല. സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. സേനാംഗങ്ങളായ ഷബീർ എം.എസ്, സജു ബി, വിഷ്ണു വി, അൻസൽ ബാബു ടി.കെ, പ്രദീപ് കുമാർ എസ്, സിജോയ് എസ്, വിഷ്ണു കെ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി