മണ്ണാർക്കാട് : നഗരസഭാപരിധിയിലുണ്ടായ തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി നിർവാഹകസമിതി യോഗംചേർന്നു. തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചു. ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കി നൽകാമെന്ന് മൃഗസംരക്ഷണവകുപ്പ് പ്രതിനിധിയും അറിയിച്ചു. തീയതിയും സ്ഥലവും പിന്നീട് നിശ്ചയിക്കും. വെറ്ററിനറി ഡോക്ടർമാർ, നായപിടിത്തക്കാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവരുടെ സംഘത്തെ സജ്ജമാക്കാനും തീരുമാനമായി. തെരുവുനായശല്യം രൂക്ഷമായ സ്ഥലങ്ങൾ കണ്ടെത്തി തുടർ നടപടിയെടുക്കും